Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LED Wall

Kasaragod

ചെ​റു​വ​ത്തൂ​രി​ൽ കൂ​റ്റ​ൻ എ​ൽ​ഇ​ഡി വാ​ളി​ൽ ലോ​ക​ക​പ്പ് കാ​ണാ​ൻ അ​വ​സ​രം

ചെ​റു​വ​ത്തൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ചെ​റു​വ​ത്തൂ​ർ ടൗ​ണി​ലെ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​റ്റ​ൻ എ​ൽ​ഇ​ഡി വാ​ൾ ഒ​രു​ങ്ങി. ചെ​റു​വ​ത്തൂ​ർ സ്പാ​ർ​ക്കും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് 20 അ​ടി നീ​ള​വും 12 അ​ടി ഉ​യ​ര​വു​മു​ള്ള എ​ൽ​ഇ​ഡി വാ​ൾ ഒ​രു​ക്കി​യ​ത്. സെ​മി ഫൈ​ന​ൽ, ലൂ​സേ​ഴ്സ് ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ത്സ​മ​യം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് സം​ഘാ​ട​ക​രു​ടെ വ​ക​യാ​യി ചു​ക്ക് കാ​പ്പി​യും ന​ൽ​കും. 500 പേ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

14 ന് ​രാ​ത്രി ഒ​മ്പ​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ൻ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഷൂ​ട്ടൗ​ട്ട് മ​ത്സ​രം മു​ൻ ദേ​ശീ​യ​താ​രം എം. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 15ന് ​രാ​ത്രി ന​ട​ക്കു​ന്ന ഷൂ​ട്ടൗ​ട്ട് മ​ത്സ​രം കെ.​സി. ത്രോ ​അ​ക്കാ​ദ​മി പ​രി​ശീ​ല​ക​ൻ കെ.​സി. ഗി​രീ​ഷും 18 ന് ​ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം ശ്രീ​ജ വി​നോ​ദും 19 ന് ​ഷോ​ട്ട്പു​ട്ട് താ​രം വി.​എ​സ്. അ​നു​പ്രി​യ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വീ​ര​മ​ണി ചെ​റു​വ​ത്തൂ​ർ, സ്പാ​ർ​ക് സെ​ക്ര​ട്ട​റി സ​ജീ​വ​ൻ വെ​ങ്ങാ​ട്ട്, ട്ര​ഷ​റ​ർ ടി. ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up